photo

നെടുമങ്ങാട്: നെടുമങ്ങാട് അമ്മൻകൊട കുത്തിയോട്ടം മഹോത്സവത്തോടനുബന്ധിച്ച് ശ്രീ മുത്താരമ്മൻ ക്ഷേത്ര ട്രസ്റ്റിന്റെ ഈ വർഷത്തെ അമ്മൻ പുരസ്‌കാരം മുൻ ഗുരുവായൂർ ദേവസ്വം ബോർഡ്‌ അംഗവും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരുമായ ഉഴമലയ്ക്കൽ വേണുഗോപാൽ ഏറ്റുവാങ്ങി. കോൺഗ്രസ് (എസ് ) സംസ്ഥാന ജനറൽ സെക്രട്ടറി,എൽ.ഡി.എഫ് സംസ്ഥാന സമിതിയംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ലാളിത്യവും വിനയവും കൈവിടാതെ ചുമതലകൾ നിറവേറ്റുന്നതിനാണ് അവാർഡ് നൽകുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. വാർഡ് കൗൺസിലർ ടി. അർജുനന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ പുരസ്‌കാരം സമർപ്പിച്ചു. സംസ്ഥാന മുൻ വിവരാവകാശ കമ്മീഷണർ വിതുര ശശി, തോട്ടുക്കട രാമചന്ദ്രൻപിള്ള, എസ്.കെ. സുകേഷ്, നടരാജപിള്ള തുടങ്ങിയവർ സംസാരിച്ചു.