തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന കളക്ഷനിൽ ഒരു കോടിയോളം രൂപയുടെ കുറവ്. സമീപ കാലത്ത് ശരാശരി 6.60 കോടി രൂപയാണ് ലഭിക്കുന്നത് എന്നാൽ ചൊവ്വാഴ്ച ലഭിച്ചത് 5.61 കോടി രൂപ മാത്രം. സാധാരണ ഗതിയിൽ മാർച്ച് മാസം കളക്ഷൻ കുറയാറുണ്ട്. എന്നാൽ ഇത്രത്തോളം കുറയാൻ കാരണം കൊറോണ ഭീതി കാരണം യാത്രക്കാർ ബസിൽ കയറാൻ മടിച്ചതുകൊണ്ടാണെന്ന് മാനേജ്മെന്റ് അറിയിച്ചു.