കാട്ടാക്കട: കൊറോണ മുൻകരുലിന്റെ ഭാഗമായി നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്ക് 20 വരെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി നെയ്യാർഡാം എ.ഇ. ജോസ് അറിയിച്ചു. ജീവനക്കാർക്ക് സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നെയ്യാർഡാം വന്യജീവി സങ്കേതകേന്ദ്രം 31 വരെ അടച്ചതായി വനം വകുപ്പ് അധികൃതരും അറിയിച്ചു. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പ്രത്യേക ഐസുലേഷന്‍ വാർഡും തുറന്നു. പരോളിനുപോയി തിരികെ വരുന്നവരെ കരുതലായി പാർപ്പിക്കുന്നതിനുവേണ്ടിയാണ് വാർഡ് തുറന്നിട്ടുള്ളതെന്ന് ജയിൽ അധികൃതർ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രവും പൂട്ടി. ഇവിടേയ്‌ക്ക് സന്ദർശനം അനുവദിക്കില്ല. മുറികൾ ബുക്ക് ചെയ്‌തിട്ടുള്ളവരോട് ബുക്കിംഗ് റദ്ദാക്കാൻ ആവശ്യപ്പെട്ടതായി വൈൽഡ് ലൈഫ് വാർഡൻ സതീശൻ അറിയിച്ചു.