കല്ലമ്പലം:കരവാരം പഞ്ചായത്ത് പരിധിയിൽ നിർധനരായ അഞ്ച് യുവതികളുടെ മം​ഗല്യ സ്വപ്‌നത്തിന് സാക്ഷാത്കാരമാകുന്നു.പ്രവാസി വ്യവസായി തോട്ടയ്‌ക്കാട് എസ്.എ നിവാസിൽ അനിൽരാജാണ് അഞ്ച് പെൺകുട്ടികളുടെ വിവാഹം നടത്താൻ സന്നദ്ധനായി മുന്നോട്ടു വന്നത്.സ്വന്തം മകളുടെ വിവാഹത്തിനൊപ്പം അഞ്ച് യുവതികൾക്ക് കൂടി വിവാഹം നടത്താമെന്ന അനിൽ രാജിന്റെ ആ​ഗ്രഹത്തിനൊപ്പം പഞ്ചായത്തും പച്ചക്കൊടി നാട്ടുകയായിരുന്നു.ഒരോ പെൺകുട്ടികൾക്കും അഞ്ച് പവൻ വീതം സ്വർണാഭരണങ്ങളും ഒരുലക്ഷം രൂപയും നൽകും.കരവാരം പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായ പെൺകുട്ടികൾക്കാണ് അവസരം.സന്നദ്ദരായ രക്ഷാകർത്താക്കൾ 31ന് മുമ്പ് പേര് നൽകണം.കൂടുതൽ വിവരങ്ങൾക്ക് 9496040716, 9447022065 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.