നെടുമങ്ങാട്: ഡി.വൈ.എഫ്.ഐ വെള്ളാഞ്ചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മാനുഷം ആംബുലൻസ് സർവീസ് ഉദ്ഘാടനവും വിശിഷ്ട വ്യക്തികൾക്കുള്ള അനുമോദനവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജാസിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, പ്രസിഡന്റ് വി. വിനീത്, വൈസ് പ്രസിഡന്റ് എസ്.ആർ. ഷൈൻ ലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എൽ.എസ്. ലിജു, പ്രസിഡന്റ് കവിരാജ്, ജില്ലാ കമ്മിറ്റിയംഗം കെ. യഹിയ, സി.പി.എം ഏരിയാ കമ്മിറ്റിയംഗം വെള്ളാഞ്ചിറ വിജയൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്. പ്രദീപ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി എ.ജെ. ജാബിർ ഖാൻ, പ്രസിഡന്റ് അനന്ദുകുമാർ, പഞ്ചായത്തംഗം സുഷ തുടങ്ങിയവർ പങ്കെടുത്തു. യൂണി്റ്റ് സെക്രട്ടറി ശരൺ ഗോപിനാഥ്,സജിൽ വെള്ളാഞ്ചിറ എന്നിവർ പങ്കെടുത്തു