തിരുവനന്തപുരം: റെയിൽവേ സ്‌റ്റേഷനിൽ രണ്ടുവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയെ റെയിൽവേ പൊലീസ് പിടികൂടി. തമിഴ്നാട് കുംഭകോണം മാതുലം വീട്ടിൽ അഞ്ജലി(28)യാണ് പിടിയിലായത്. സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിലെ വിശ്രമമുറിയിൽ വച്ചാണ് അഞ്ജലി കുഞ്ഞിനെ ഉപദ്രവിച്ചത്. കുഞ്ഞിനെ നിലത്തെറിയാൻ ശ്രമിക്കുകയും അടിക്കുകയും ചെയ്തതോടെ യാത്രക്കാർ ഇടപെട്ടു. റെയിൽവേ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ പരിശോധിച്ചപ്പോൾ ദേഹത്ത് മർദ്ദനത്തിന്റെ പാടുകൾ കണ്ടു. അഞ്ജലിയുടെ രണ്ടാം വിവാഹത്തിലെ കുട്ടിക്കാണ് മർദ്ദനമേറ്റത്.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതിയെ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. കുട്ടിയെ ചൈൽഡ് വെൽഫേർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി.റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ ആസാദ് അബ്ദുൾകലാമിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ എൻ.സുരേഷ്‌കുമാർ, എസ്.ഐമാരായ നളിനാക്ഷൻ, ദിനേശ്, എ.എസ്.ഐ രാജേഷ്, സുരേഷ്, പുഷ്‌കരൻ, സി.പി.ഒ മാരായ ജയപ്രകാശ്, അനിൽ, സുഗന്ധി എന്നിവരടങ്ങുന്ന സംഘമാണ് അഞ്ജലിയെ അറസ്റ്റുചെയ്തത്.