വെമ്പായം: വെമ്പായം പഞ്ചായത്തിലെ നന്നാട്ടുകാവ് വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ 4, 17000 രൂപ ചിലവിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നെടുമങ്ങാട് ബ്ലോക്കിലെ ഏറ്റവും വലിയ കുളം നിർമ്മിച്ചു. ഈ നിർമ്മാണത്തിലൂടെ 1428 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ നന്നാട്ടുകാവ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കഴിഞ്ഞു. കുളത്തിന്റെ പ്രവർത്തനോദ്ഘാടനം വാർഡ് മെമ്പർ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ബി. ബിജു നിർവഹിച്ചു. ബ്ലോക്ക് മെമ്പർ രാജേഷ് കണ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി, കൊഞ്ചിറ വാർഡ് മെമ്പർ നജിമ , എ.ഇ വിഷ്ണു .ജെ.എസ്. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.