1. ടിപ്പു സുൽത്താന്റെ മലബാർ അധിനിവേശ കാലത്ത് ഭരണകേന്ദ്രമായിരുന്ന സ്ഥലം?
ഫറോക്ക് (കോഴിക്കോട്)
2. ആധുനിക തിരുവിതാംകൂർ മദ്ധ്യകാലഘട്ടത്തിൽ അറിയപ്പെട്ട പേര്?
വേണാട്
3. തിരുവിതാംകൂറും ഡച്ചുകാരും തമ്മിൽ മാവേലിക്കര ഉടമ്പടി ഉണ്ടാക്കിയ വർഷം?
1753
4. തിരുവിതാംകൂറിലെ രണ്ടാമത്തെ രാജാവ്?
ധർമ്മരാജാവ് (കാർത്തിക തിരുനാൾ രാമവർമ്മ)
5. തിരുവിതാംകൂറിന്റെ വലിയ കപ്പിത്താൻ?
ഡിലനോയി
6. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്?
പുന്നമടക്കായലിൽ
7. വിമോചന സമരത്തെ തുടർന്ന് രാഷ്ട്രപതി ഇ.എം.എസ്. മന്ത്രിസഭയെ പിരിച്ചുവിട്ടതെന്ന്?
1959 ജൂലായ് 31
8. കേരളത്തിലെ പാർലമെന്റ് മണ്ഡലങ്ങളിൽ ഏറ്റവും വടക്കേയറ്റത്തേത് ഏത്?
കാസർകോട്
9. കേരളത്തിലെ സർക്കസിന്റെ ആചാര്യൻ എന്നറിയപ്പെടുന്നത്?
കിലേരി കുഞ്ഞിക്കണ്ണൻ
10. കൈതച്ചക്ക കൃഷിക്ക് പ്രസിദ്ധമായ വാഴക്കുളം ഏത് ജില്ലയിലാണ്?
എറണാകുളം
11. ജൈനിമേട് എന്ന കുന്ന് ഏത് ജില്ലയിലാണ്?
പാലക്കാട്
12. തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം?
പാലക്കാട്
13. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം?
കണ്ണൂർ
14. കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം ?
തൃശൂർ
15. കേരള പൊലീസ് അക്കാദമിയുടെ ആസ്ഥാനം?
രാമവർമ്മപുരം (തൃശൂർ)
16. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ക്യാപ്റ്റൻ?
കെ. കേളപ്പൻ
17. എൻ.എസ്.എസിന്റെ ആദ്യ ജനറൽ സെക്രട്ടറി?
മന്നത്ത് പത്മനാഭൻ
18. തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത് ആര്?
ഡോ. സാലിം അലി
19. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കേരളത്തിൽ നടത്തിയ അയിത്തത്തിനെതിരായ സമരം?
പാലിയം സത്യാഗ്രഹം.