നെയ്യാറ്റിൻകര: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ നെയ്യാറ്റിൻകര നഗരസഭയും കെ.എസ്.ആർ.ടി.സിയും സംയുക്തമായി "പാഠം ഒന്ന്: കൊറോണ പ്രതിരോധം " എന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു കാമ്പയിൻ ഉദ്ഘാടനം ചെയ്തു.തിലകരാജ് ക്ലാസ് നയിച്ചു. എ.ടി.ഒ പള്ളിച്ചൽ സജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ കൗൺസിലർ വി.ഹരികുമാർ,ഡിപ്പോ എൻജിനീയർ സന്തോഷ്,ടി.ഐ.സതീഷ് കുമാർ, ഡി.സാംകുട്ടി,എൻ.കെ.രഞ്ജിത്ത്,നൗഷാദ് ഖാൻ,ജി.ജിജോ,എൻ.എസ്.വിനോദ്,രശ്മി രമേഷ്,ശശിഭൂഷൺ തുടങ്ങിയവർ സംസാരിച്ചു. സൗജന്യ മാസ്ക് വിതരണം ഡിപ്പോ എൻജിനീയർ സന്തോഷിന് നൽകിക്കൊണ്ട് നഗരസഭ വൈസ് ചെയർമാൻ ഉദ്ഘാടനം ചെയ്തു. എല്ലാ ജീവനക്കാർക്കും ആവശ്യമായ മാസ്കുകളും ഗ്ലൗസുകളും സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ നിന്ന് നൽകും.