malayinkil

മലയിൻകീഴ്:മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആറാട്ട് മഹോൽസവം ഇന്ന് മുതൽ 20 വരെ നടക്കും.13ന് വൈകിട്ട് 6ന് തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം,6.30 ന് തിരുവാഭരണം ചാർത്തി ദീപാരാധന,രാത്രി 7.45ന് തൃക്കൊടിയേറ്റ്,8.15ന് പാഠകം,10 ന് നാടകം ജീവിതപാഠം,14ന് രാവിലെ 8ന് പന്തീരടിപൂജ,ഒാട്ടൻതുള്ളൽ,9.30ന് ഭഗവത്ഗീതാപാരായണം,രാത്രി 7.15ന് ന് സംഗീതാർച്ചന,7.30 ന് നൃത്തസന്ധ്യ,8.30 ന് കൃഷ്ണഗാഥ,10ന് ഗാനമേള.15ന് രാവിലെ 8 ന് സംഗീതാർച്ചന,11ന് ഉത്സവബലിദർശനം,വൈകിട്ട് 5ന് വയലിൻ വിസ്മയം,6.30 ന് നൃത്തനൃത്ത്യങ്ങൾ, രാത്രി 8.30 ന് നൃത്തസന്ധ്യ,10 ന് കഥാപ്രസംഗം,16ന് രാവിലെ 8ന് ഓട്ടൻതുള്ളൽ,വൈകിട്ട് 5ന് കേളികൊട്ട്,5.30ന് കഥകളി ശ്രീരാമപട്ടാഭിഷേകം,രാത്രി 7ന് സംഗീതകച്ചേരി,10ന് ഡാൻസ്,17ന് രാവിലെ 8ന് ഭക്തിഗാനസുധ,9.30ന് നാരായണീയ പാരായണ യജ്ഞം,വൈകിട്ട് 5ന് വിൽകലാമേള,6.30 ന് തിരുവാതിര,രാത്രി 9 ന് സംഗീതകച്ചേരി,നൃത്തസന്ധ്യ,10ന് കഥകളി സന്താനഗോപാലം,അയ്യപ്പചരിതം.18ന് രാവിലെ 8ന് ഭക്തിഗാനസുധ,വൈകിട്ട് 6.30ന് ഭരതനാട്യം,രാത്രി 7ന് നൃത്തസന്ധ്യ,8ന് നാട്യാഞ്ജലി,സ്മൃതിമധുരം,10ന് കോമഡി ഫെസ്റ്റിവൽ,19ന് രാവിലെ 8 ന് ഭക്തി ഉപാസന,വൈകിട്ട് 5.30 ന് നാദസ്വരകച്ചേരി,രാത്രി 7.45 ന് വിശേഷാൽ നിറപറ,10 ന് വലിയകാണിക്ക,11ന് പള്ളിവേട്ട എഴുന്നള്ളത്ത്,20ന് രാവിലെ 6.15ന് ഗോദർശനം,9ന് പഞ്ചാരിമേളം പെരുവനം കുട്ടൻമാരാരും സംഘവും,വൈകിട്ട് 4ന് തൃക്കൊടിയിറക്ക്,വടക്കൻപാണ്ടിമേളം,ആറാട്ട് എഴുന്നള്ളത്ത്,രാത്രി 8ന് മധുരിമ-കൈപ്പട്ടൂർ രാധാകൃഷ്ണനും സംഘവും വയലിൻ ഫ്യൂഷൻ,9 ന് കുഴയ്ക്കാട് ഭഗവതി ക്ഷേത്രകടവിൽ ആറാട്ട്,10 ന് തിരിച്ചെഴുന്നള്ളത്ത്,ഗാനമേള മധുബാലകൃഷ്ണൻ,സിത്താര കൃഷ്ണകുമാർ.2.30 ന് നാദസ്വരകച്ചേരി,വെളുപ്പിന് 4ന് ആറാട്ട് കലശം,ആകാശ നിറച്ചാർത്ത്.