വെഞ്ഞാറമൂട് :വാമനപുരം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 15 ന്. 30 വർഷമായി കോൺഗ്രസ് ഭരണ സമിതിയായിരുന്നു ഭരിച്ചിരുന്നത്.16 മാസം മുൻപ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചപ്പോൾ ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്തു. ഇപ്പോൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് . 6600 ളം വോട്ടർമാരാണുള്ളത്.മുൻ പഞ്ചായത്ത് വെെസ് പ്രസിഡന്റും ഇപ്പോഴത്തെ പഞ്ചായത്ത് അംഗവുമായ രാജീവ് പി നായരുടെ നേതൃതൃത്തിൽ സഹകരണജനാധിപതൃ മുന്നണിയും വാമനപുരം പഞ്ചായത്തു പ്രസിഡന്റ് ദേവദാസിന്റെ നേതൃതൃത്തിൽ ഇടതു മുന്നണിയും തമ്മിലാണ് മത്സരിക്കുന്നത് .വോട്ടർമാരിൽ ഭൂരിപക്ഷവും കോൺഗ്രസ് ഭരണകാലത്ത് അംഗങ്ങളായവരാണ് .മുൻപ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നത് ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള ആനച്ചൽ എൽ. പി എസി ൽ ആയിരുന്നു. കാലാകാലങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്നത് വാമനപുരം യു പി സ്കൂളിലാണ്. ഇത് ചൂണ്ടിക്കാണിച്ച് മുൻ വാമനപുരം ബാങ്ക് പ്രസിഡൻറ് ഹെെക്കോടതിയെ സമിപിച്ചതിന്റെ അടിസ്ഥാനത്തിൽ വാമനപുരം യു പി എസിൽവച്ച് നടത്താൻ ഉത്തരവാവുകയായിരുന്നു.