cash

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും സർക്കാർ പുറത്തിറക്കി. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം കവിയരുത്. സംവരണാനുകൂല്യത്തിന് കഴിഞ്ഞ ജനുവരി മൂന്ന് മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കും

മറ്റ് മാനദണ്ഡങ്ങൾ:


 വാർഷിക വരുമാനത്തിന് മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പരിധിയിലുള്ള ഹൗസ്‌ പ്ലോട്ടുകളിൽ നിന്നുള്ള കാർഷിക വരുമാനം, സാമൂഹ്യ സുരക്ഷാ പെൻഷൻ, കുടുംബ പെൻഷൻ, തൊഴിലില്ലായ്മാ വേതനം, ഉത്സവബത്ത, വിരമിക്കൽ ആനുകൂല്യങ്ങൾ, യാത്രാബത്ത ഒഴികെയുള്ള എല്ലാ വരുമാനവും പരിഗണിക്കണം

കുടുംബസ്വത്ത് പഞ്ചായത്തിൽ രണ്ടര ഏക്കറിലും മുനിസിപ്പാലിറ്റിയിൽ 75 സെന്റിലും കോർപ്പറേഷനിൽ 50 സെന്റിലും കൂടരുത്.

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധിയിൽ കുടുംബസ്വത്ത് 2.5 ഏക്കറിൽ കൂടരുത്

 ഭൂവിസ്തൃതി:എല്ലാത്തരം ഭൂമിയും കണക്കിലെടുക്കും

 കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആകെ ഹൗസ് പ്ലോട്ടിന്റെ വിസ്തൃതി മുനിസിപ്പാലിറ്റിയിൽ 20 സെന്റിലും കോർപ്പറേഷനിൽ 15 സെന്റിലും കൂടരുത്

കുടംബത്തിന് ഒന്നിലധികം ഹൗസ് പ്ലോട്ട് കൈവശമുണ്ടെങ്കിൽ അവയെല്ലാം കൂട്ടിച്ചേർത്തായിരിക്കും വിസ്തൃതി കണക്കാക്കുക. മുനിസിപ്പൽ, കോർപ്പറേഷൻ പരിധികളിൽ ഇത് 20 സെന്റിൽ കൂടരുത്

 എ.എ.വൈ മുൻഗണന വിഭാഗം റേഷൻ കാർഡിൽ പേര് ഉൾപ്പെട്ടിട്ടുള്ളവർ സംവരണാനുകൂല്യത്തിന് അർഹരാണ്.

 മാനദണ്ഡങ്ങൾ ഓരോ മൂന്നുവർഷം കൂടുമ്പോഴും പുന:പരിശോധിക്കും

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഒഴിവുകൾ സംബന്ധിച്ച് റിപ്പോർട്ട് നൽകണം

മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ സംവരണം ഉറപ്പാക്കാൻ ചട്ടങ്ങൾ ഭേദഗതി ചെയ്യണം;മോണിറ്ററിംഗ് സെൽ രൂപീകരിക്കണം;