നാഗർകോവിൽ: ഉപ്പ്സത്യാഗ്രഹത്തിന് തുടക്കം കുറിച്ച് മഹാത്മാഗാന്ധി നടത്തിയ ദണ്ഡിയാത്രയുടെ ഓർമ്മയിൽ ഇന്നലെ കുളച്ചലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്താനിരുന്ന റാലിക്ക് പൊലീസ് അനുമതി നൽകാത്തതിന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. രാവിലെ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ലാറൻസിന്റെ നേതൃത്വത്തിൽ കുളച്ചൽ ബസ് സ്റ്റാൻഡിന് മുമ്പിൽ നിന്ന് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പ്രധിഷേധ പ്രകടനം നടത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്.തുടർന്ന് പ്രവർത്തർക്കും പൊലീസിനും തമ്മിൽ വാക്കേറ്റമായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേരെ പൊലീസ് ലത്തിവീശുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.