വെഞ്ഞാറമൂട്: നാലു മാസമായി സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങിക്കിടന്ന പ്രവാസിയുടെ മൃതദേഹം നോർക്ക റൂട്ട്സ് ഇടപെടലിലൂടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. വെഞ്ഞാറമൂട്, കണ്ണങ്കോട് ഇരുമ്പലം എ എൽ ഭവനിൽ അനിൽ കുമാറിന്റെ (50) മൃതദേഹമാണ് സംസ്കരിച്ചത്.സൗദി റിയാദിൽ കഴിഞ്ഞ നവംബർ 17നാണ് ഇയാൾ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ബന്ധുക്കൾ നോർക്ക റൂട്ട്സിനെ സമീപിക്കുകയായിരുന്നു . നോർക്ക വെൽഫയർ ബോർഡ് ഡയറക്ടർ കെ.സി.സജീവ് , നോർക്ക സി .ഇ .ഒ ഹരികൃഷ്ണൻ നമ്പൂതിരിയുമായി നടത്തിയ ഇടപെടലിനെ തുടർന്ന്
മൃതദേഹം ബുധനാഴ്ച രാത്രി 11.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ലതകുമാരി മക്കൾ: അഖിൽജിത്ത്, അഖില .മരുമക്കൾ: രേഷ്മ, രാഹുൽ .
ഫോട്ടോ: ഗൾഫിൽ മരണമടഞ്ഞ അനിൽകുമാർ.