വെമ്പായം: കേന്ദ്ര മന്ത്രി അമിത് ഷായുടെ നിലപാടുകൾ ഏകാധിപതികൾക്ക് മാത്രം യോജിച്ചതെന്ന് കെ.പി.സി സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് മാണിക്കൽ മണ്ഡലം കമ്മിറ്റി വെമ്പായം ജംഗ്ഷനിൽ സംഘടിപ്പിച്ച നയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പള്ളിക്കൽ നസീർ അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് നേതാക്കളയ അടൂർ പ്രകാശ് എം.പി, പാലോട് രവി, കരകുളം കൃഷ്ണപിള്ള, എം.മുനീർ, അഡ്വ.വെമ്പായം അനിൽ കുമാർ, അഡ്വ.തേക്കട അനിൽകുമാർ, കൊയ്ത്തൂർക്കോണം സുന്ദരൻ,വെമ്പായം മനോജ്,കോലിയക്കോട് മഹീന്ദ്രൻ,അഫ്സൽ,സജീർ വെമ്പായം തുടങ്ങിയവർ പങ്കെടുത്തു.