നെടുമങ്ങാട് :ആനാട് ജംഗ്ഷനിൽ കൃഷിഭവന്റെ മാർഗ നിർദ്ദേശത്തിൽ 'ആനാടമൃതം ഭക്ഷ്യക്കലവറ' യൂണിറ്റ് ആരംഭിച്ചു. വാഴപ്പഴങ്ങളും പച്ചക്കറികളും സൗജന്യ നിരക്കിലാണ് ഇവിടെ വില്പന നടത്തുന്നത്.ഒരു കിലോ പായസ പ്രിയ പഴത്തിന് 20 രൂപയും വാങ്ങുന്നവർക്ക് കർഷക സമ്മാനമെന്ന നിലയിൽ രണ്ട് തൂശനിലയും ലഭിക്കും.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സരേഷ് ആദ്യ വില്പന നടത്തി.വൈസ് പ്രസിഡന്റ് ഷീല,സ്ഥിരം സമിതി ചെയർമാൻമാരായ അക്ബർഷാൻ,ഷീബാ ബീവി,ജനപ്രതിനിധികളായ സിന്ധു,മൂഴി സുനിൽ,പുത്തൻപാലം ഷഹിർ തുടങ്ങിയവർ പങ്കെടുത്തു.കൃഷി ആഫീസർ എസ്.ജയകുമാർ,കൃഷി അസിസ്റ്റന്റ് ആനന്ദ് എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിൽ അരി,പച്ചക്കറി,തേൻ,വെളിച്ചെണ്ണ തുടങ്ങി കാർഷികോല്പന്നങ്ങളും ഇവിടെ ലഭിക്കും.