home

കിളിമാനൂർ:സഹപാഠിക്ക് വീടൊരുക്കി മാതൃകയാകുകയാണ് കല്ലറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ.സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാ‌‌ർത്ഥിനിക്കാണ് പി.ടി.എയും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വീട് വെച്ച് നൽകിയത്.പ്രളയത്തെ തുടർന്ന് വീട് നഷ്‌ടപ്പെട്ട് തലചായ്‌ക്കാനിടമില്ലാതെ വിഷമിച്ച കൂട്ടുകാരിയുടെ അവസ്ഥ സഹപാഠികൾ ക്ലാസ് ടീചറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.'കൂട്ടുകാരിക്കൊരു കൂട് 'എന്ന പേരിൽ പദ്ധതി ആരംഭിച്ച്,ഗാന്ധിജയന്തി ദിനത്തിൽ തറക്കല്ലിട്ട വീടിന്റെ താക്കോൽദാനം മന്ത്രി സി.രവീന്ദ്ര നാഥിനെ കൊണ്ട് നടത്താൻ തീരുമാനിച്ചിരുന്നു.എന്നാൽ കൊറോണ മുൻകരുതലിന്റെ ഭാഗമായി ആഘോഷ പരിപാടികൾ മാറ്റിവെച്ചു.കഴിഞ്ഞ ദിവസം രാവിലെ സ്‌കൂൾ ഹെഡ്മിസ്ട്രസ് ജിന ബാലയുടെയും പി.ടി.എ പ്രസിഡന്റ് ജി.വിജയന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥിനിക്കും കുടുംബത്തിനും താക്കോൽ കൈമാറി.