congress

പാറശാല: പൊലീസ് വകുപ്പിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശാല പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് മുൻ എം.എൽ.എ എ.ടി. ജോർജ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ കൊല്ലിയോട് സത്യനേശൻ മാർച്ചിന് നേതൃത്വം നൽകി. പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി ഭാരവാഹികളായ വി. ബാബുകുട്ടൻ നായർ, കൊറ്റാമം വിനോദ്, പാറശാല സുധാകരൻ, അഡ്വ. മഞ്ചവിളാകം ജയൻ, നിർമ്മല, ഡി.സി.സി അംഗങ്ങളായ അഡ്വ. മോഹൻദാസ്, ടി.കെ. വിശ്വംഭരൻ, എ.സി. രാജ്, വണ്ടിത്തടം പത്രോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ പവതിയാൻവിള സുരേന്ദ്രൻ, പെരുവിള രവി, അമ്പലത്തറയിൽ ഗോപകുമാർ, കൊല്ലയിൽ ആനന്ദൻ, അരവിന്ദ കുമാർ, ബിനു പാലിയോട്, അഡ്വ. രാജരാജ സിംഗ്, കമ്മിറ്റി നേതാക്കളായ കൊറ്റാമം മോഹനൻ, സുരേഷ് ആടുമാൻകാട്, എസ്.രാജൻ, തത്തലം രാജു, കാരക്കോണം ഗോപൻ, റെജി, വിക്ടർ സാമുവൽ, പാലവിള ശ്രീകുമാരൻ നായർ, കെ. മോഹൻകുമാർ, രാമചന്ദ്രൻ നായർ, വി.കെ. ജയറാം, അഡ്വ. അജയകുമാർ വിൽസൺ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൊറ്റാമം ലിജിത്ത്, സുജിത്ത്, അനീഷ്, ഷിജു, അനൂപ് പാലിയോട്, പഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ, സുജീർ, പ്രീജ, പ്രസന്ന, ലാലി, ഷീബ, ഗിരിജ, സാവിത്രി കുമാരി, നിർമ്മല കുമാരി, എസ്. അജിത, ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.