ബാലരാമപുരം: കോട്ടുകാൽ ഊരൂട്ടുവിള ദേവീവിലാസം ശ്രീ ഭദ്രകാളിക്ഷേത്രത്തിൽ ഊരൂട്ട് മഹോത്സവത്തിന് തുടക്കമായി. ഇന്ന് രാത്രി 9 ന് സംഗീതനൃത്ത നടന വിസ്മയം, 14ന് രാത്രി 9ന് അമ്പതിൽപ്പരം വാദ്യോപകരണങ്ങളുമായി സുനിൽ സുരേഷ് അവതരിപ്പിക്കുന്ന മൾട്ടി ഇൻസ്ട്രുമെന്റെൽ വേൾഡ് മ്യൂസിക് ഷോ, 16 ന് ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ,രാത്രി 7.30ന് കളംകാവൽ, 17ന് രാത്രി 7.30ന് കളംകാവൽ, 20ന് വൈകിട്ട് 6ന് തൃക്കല്യാണം,6.45ന് തൃക്കല്യാസദ്യ,21ന് രാത്രി 9.30ന് നൃത്തോത്സവം,23ന് രാത്രി 7.30ന് കളംകാവൽ,രാത്രി 9.30ന് നാടകം, 24ന് രാത്രി 7.30ന് മതപ്രഭാഷണം, 25ന് രാത്രി 9.30 ന് നാടകം, 26ന് ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ,രാത്രി 7.30ന് കളംകാവൽ, 9.30ന് നാടകം,27ന് രാവിലെ 9.30 ന് പൊങ്കാല, ഉച്ചയ്ക്ക് 12.30 ന് പൊങ്കാലനിവേദ്യം, വൈകിട്ട് 3.30 ന് ഘോഷയാത്ര.കുത്തിയോട്ടം താലപ്പൊലി, 28ന് പുലർച്ചെ 2.30ന് തിരുമുടി ആറാട്ടിന് പുറത്ത് എഴുന്നെള്ളിക്കും.