വിതുര: ലോക വനദിനത്തോടനുബന്ധിച്ച് വിതുര ഫോറസ്റ്റ് സെക്ഷന്റെ നേതൃത്വത്തിൽ വിതുര പഞ്ചായത്തിലെ വനമേഖലയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. പരുത്തിപ്പള്ളി റേഞ്ച് ഒാഫീസർ ഷാജി ജോസഫിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, വാർഡ് മെമ്പർ ജി.ഡി.ഷിബുരാജ്, വിതുര സെക്ഷൻ ഫോറസ്റ്റ് ഒാഫീസർ സജീഷ് കുമാർ, ഉൗരുമൂപ്പൻ ഗണേഷൻ കാണി, വനം സംരക്ഷണ സമിതി പ്രസിഡന്റ് ആർ.ബിനു, നിഷ എന്നിവർ പങ്കെടുത്തു.നാട്ടുകാരുടെ സഹകരണത്തോടെ കളിയിക്കൽ മുതൽ പട്ടൻകുളിച്ചപാറ വരെയാണ് മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾ നടത്തിയത്.