കല്ലമ്പലം: മണികൂടാരത്തിന്റെ നേതൃത്വത്തിൽ ‘മണിച്ചിമിഴ് 2020’ എന്ന പേരിൽ സംഘടിപ്പിച്ച കലാഭവൻ മണിയുടെ നാലാം ചരമവാർഷികവും, സാംസ്കാരിക സമ്മേളനവും, മണി അനുസ്മരണവും കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ജഹാംഗീർ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. മണികൂടാരം സംസ്ഥാന പ്രസിഡന്റ് വി.ഹരികുമാർ, സെക്രട്ടറി റോബിൻസൻ, ട്രഷറർ സാബു മുതുകുളം, വൈസ് പ്രസിഡന്റ് അനിൽ തൃപ്പൂണിത്തുറ, ജോയിന്റ് സെക്രട്ടറിമാരായ, ജയശ്രീ വിനോദിനി, സുനിതാഗിരിഷ്, രമ്യാബിജു തുടങ്ങിയവർ പങ്കെടുത്തു. കലാസാഹിത്യ മത്സരങ്ങളിൽ കെ.ടി.സി.ടി സ്കൂൾ ഓവറോൾചാമ്പ്യൻമാരായി. കെ.ടി.സി.ടി സ്കൂളിലെ അംനാറഹിം കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തിൽ അഡ്വ. മണിലാൽ, പയ്യന്നൂർ മുരളി, സിനിമതാരം ടോണി, സിന്ധുമേരി, പി.ജെ. നഹാസ്, ജഹാംഗീർ ഉമ്മർ, ഷീലാമധു, രാജൻ കോസ്ലിക്, കുന്നത്തൂർ പ്രകാശ്, ഓയൂർ മനീഷ്, പള്ളിക്കൽ നസീർ, അജയലോഷ്, റീജാഗിരി, സുലൈമാൻ, മീനു, അശ്വതിലാൽ, അശ്വതിരാജേഷ്, കൊല്ലം മഹേഷ്, സുഭാഷ് ചവറ, വീനിതചാലക്കുടി, സഞ്ജു കോഴിക്കോട്, ദീപ വെളിയം തുടങ്ങിയവർ പങ്കെടുത്തു. അടുത്തവർഷം മാർച്ചിൽ കലാഭവൻ മണിയുടെ അഞ്ചാം ചരമവാർഷികം മണികൂടാരത്തിന്റെ നേതൃത്വത്തിൽ ചാലക്കുടിയിൽ വച്ച് നടത്താൻ തീരുമാനിച്ചതായി എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ജെ. നഹാസ്, ജയശ്രീവിനോദിനി, പയ്യന്നൂർ മുരളി എന്നിവർ അറിയിച്ചു.