കല്ലറ: ചരിത്രപ്രാധാന്യമുള്ള അരിവിപ്പുറം വിനോദ സഞ്ചാര മേഖലയായി മാറുമ്പോഴും ടൂറിസം വകുപ്പ് പ്രദേശത്തോട് അവഗണന തുടരുന്നതായി ആക്ഷേപം. പുല്ലമ്പാറ - കല്ലറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അരിവിപ്പുറം. ഐതിഹ്യവും,സാഹസികതയുമായി ബന്ധപ്പെട്ട് കിടക്കുന്ന നാട്ടിലേക്ക് ദിനംപ്രതി നൂറു കണക്കിനാളുകളാണ് എത്തുന്നത്. പൊൻമുടിയുടെ നെറുകിൽ ഉത്‌ഭവിച്ച് നിരവധി നദികളും തോടുകളും വന്നു ചേരുന്ന വാമനപുരം നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അരിവിപ്പുറത്തിന്റെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ആവശ്യം.
ആകർഷണങ്ങൾ
ആവശ്യങ്ങൾ
ചരിത്രം
നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവീക്ഷേത്രവും അതിന് എതിർവശത്തായി വാളും പാറയും സ്ഥിതി ചെയ്യുന്നു. ഇവിടേക്ക് മനുഷ്യ സഞ്ചാരം അസാധ്യമാണെന്നും ദേവി സാന്നിദ്ധ്യമുള്ള പ്രദേശത്ത് എത്തിയിട്ടുള്ളവരാരും തിരികെ വന്നിട്ടില്ലെന്നും പറയപ്പെടുന്നു.
"വിനോദ സഞ്ചാര മേഖലയ്‌ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശം ടൂറിസം വകുപ്പ് ഏറ്റെടുത്ത് ഉപയോഗപ്രദമാക്കിയാൽ സർക്കാരിന് വരുമാനവും സഞ്ചാരികൾക്ക് ആകർഷകവുമാകും-
തേമ്പാമൂട് സഹദേവൻ, മനുഷ്യാവകാശ സംരക്ഷണ ഫോറം കൺവീനർ.