lali

വെഞ്ഞാറമൂട്. ഗൃഹനാഥൻ പ്ലാവിൽനിന്ന് വീണ് മരിച്ചു. വാമനപുരം പരപ്പാറമുകൾ ചരുവിള പുത്തൻവീട്ടിൽ അലിക്കണ്ണ്(62)ആണ് മരിച്ചത്. ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പിലെ പ്ലാവിൽ ഏണിവച്ചുകയറി ചക്കയിടാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി നിലത്ത് വീണ് സാരമായി പരിക്കേൽക്കുകയായിരുന്നു . ഉടൻ തന്നെ വീട്ടിലുണ്ടായിരുന്നവർ ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു . മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് നല്കി. ഭാര്യ നബീസാ ബീവി. മക്കൾ: സജീനാ ബീവി, നവാസ്. മരുമകൻ ജലാലുദ്ദീൻ.