വിതുര: വിതുര ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കെ.എസ്.ശബരിനാഥൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ആംബുലൻസ് ഇന്ന് ഉച്ചക്ക് 2.30ന് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ആശുപത്രിക്ക് കൈമാറും. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, മെഡിക്കൽ ഒാഫീസർ എം.ഡി.ശശി എന്നിവർ പങ്കെടുക്കും. മലയോര മേഖലയിലെ പ്രധാന ആതുരാലയമായ ഈ ആശുപത്രിയിൽ പുതിയ ആബുലൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു.