മുടപുരം:മുടപുരം പ്രേംനസീർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് കിഴുവിലം പഞ്ചായത്തിലെ കൊച്ചാലുംമൂട് ജംഗ്‌ഷന് സമീപം കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്‌ഘാടനം ചെയ്‌തു.ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അജു കൊച്ചാലുംമൂട് അദ്ധ്യക്ഷത വഹിച്ചു.രാജീവ്ഗാന്ധി വെൽഫെയർ ഫോറം പ്രസിഡന്റ് അഡ്വ.എസ്.കൃഷ്‌ണകുമാർ ഭദ്ര ദീപം തെളിച്ചു.അഴൂർ-മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ മുഖ്യ പ്രഭാഷണം നടത്തി.കിഴുവിലം റസിഡൻസ് വെൽഫെയർ സർവീസ് സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഉദയഭാനു,വി.ബാബു,ജെ.ശശി,നിസാർ,ബിജുകുമാർ,ബാബുരാജ്,ധർമേഷ്,പി.ജി.പ്രസാദ് എന്നിവർ സംസാരിച്ചു.