malika

ബോളിവുഡ് സുന്ദരി മലൈക അറോറ ഫാഷൻ കാര്യങ്ങളിൽ വളരെ ഏറെ ശ്രദ്ധിക്കുന്ന താരമാണ്. പുത്തൻ പരീക്ഷണങ്ങൾ നടത്താനും വസ്ത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിൽ മലൈക പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങളിലെ വസ്ത്രമാണ് ഇപ്പോൾ ഫാഷൻ ലോകത്തിന്റെ മനം കവർന്നിരിക്കുന്നത്. അരണ്ട വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ വളരെ കളർഫുള്ളായാണ് ഫോട്ടോകൾക്ക് മലൈക പോസ് ചെയ്തിരിക്കുന്നത്. കൈയിൽ പല നിറത്തിലുള്ള ബലൂണുകളുടെ കൂട്ടവും കാണാം.

വൈറ്റ് നിറത്തിലുള്ള മുത്തുകൾ പതിച്ച ഫ്രോക്കാണ് ഫോട്ടോഷൂട്ടിന് ഉപയോഗിച്ചിരിക്കുന്നതെങ്കിലും വെളിച്ചത്തിൽ റഡിഷ് നിറത്തിലും മലൈകയെ കാണാം. കഴിഞ്ഞ ആഴ്ച കറുപ്പ് ഷീർ ഫ്രോക്കിൽ ഗ്ലാമർ ലുക്കിൽ താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരുന്നു. അരയിൽ ധരിച്ചിരിക്കുന്ന ലെതർ ബെൽറ്റും വസ്ത്രത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഡ്രോപ് ഇയർ റിംഗ്സും സ്‌മോക്കി ഐ മേക്കപ്പും ചേർന്നതോടെ ലുക്ക് പൂർണമായി. സെലിബ്രറ്റി ഡിസൈനർ സാൻഡ്ര മാൻസൗറിന്റെ ലാ ഫെമ്മെ എന്ന കളക്ഷനിലുള്ള വസ്ത്രമാണ് ആ ഫോട്ടോഷൂട്ടിൽ മലൈക ധരിച്ചിരിക്കുന്നത്. കണ്ടാൽ സിംപിൾ എന്ന് തോന്നിക്കുന്ന ഈ ഫ്രോക്കിന്റെ വില 1,70,940 രൂപയാണ്. ഈ വില കേട്ട് ആരാധകർ അക്ഷരാർത്ഥത്തിൽ ‌ഞെട്ടിയിരിക്കുമ്പോഴാണ് മലൈക പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്.