വെടിവച്ചാൻകോവിൽ : പള്ളിച്ചൽ, ശ്രീപത്മത്തിൽ ബി. രാജശേഖരൻ നായർ (79, ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ തിരു. ജില്ലാകമ്മിറ്റി രക്ഷാധികാരി) നിര്യാതനായി. ഭാര്യ: ദേവി ആർ. നായർ. മക്കൾ: വിനയമോഹൻ ആർ, പത്മജമോഹൻ ഡി. മരുമക്കൾ: സുമി എസ്. എൽ, അഡ്വ. സജീവ് എസ്.ആർ. സഞ്ചയനം: 17ന് രാവിലെ 8ന്.

ജഗദമ്മ

പേയാട് : പ്ളാവിളക്കോണം കിഴക്കുംകരവീട്ടിൽ വിജയൻ നായരുടെ ഭാര്യ ജഗദമ്മ (63) നിര്യാതയായി. മക്കൾ: രാജീവ് വി, സജീവ് വി. മരുമക്കൾ: ജയശ്രീ, ശ്യാമ. സഞ്ചയനം: 17ന് രാവിലെ 8.30ന്.

അഞ്ജാത മൃതദേഹം

തിരുവനന്തപുരം : വിലാസം തിരിച്ചറിയാത്ത 65 വയസ് തോന്നിക്കുന്ന പുരുഷൻ ജനറൽ ആശുപത്രിയിൽ 9-ാം വാർഡിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുമായോ, 0471 2443145, 9497980001 എന്ന നമ്പരിലോ ബന്ധപ്പെടുക..

സരസ്വതി അമ്മ

ഉൗക്കോട് : ശിവശക്തിയിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യയും പരേതരായ എം. വേലായുധൻ നായരുടെയും കെ. ജാനകി അമ്മയുടെയും മകളുമായ സരസ്വതിഅമ്മ (80) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ വി. പരമേശ്വരൻ നായർ, പരേതയായ ജെ. പത്മാക്ഷിഅമ്മ, പരേതനായ വി. രാധാകൃഷ്ണൻനായർ, വഞ്ചിയൂർ വി. മോഹനൻ നായർ. സഞ്ചയനം: 15ന് രാവിലെ 8ന്.