തിരുവനന്തപുരം: റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണിയെ തുടർന്ന് ഇടപ്പള്ളി - ആലുവ- തൃശൂർ റൂട്ടിൽ നാളെ (14) മുതൽ 19 വരെ ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.
നാളെ പുലർച്ചെ 12.30ന് പുറപ്പെടേണ്ട തിരുവനന്തപുരം - നിസാമുദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസ്, 16ന് പുലർച്ചെ 12.35ന് പുറപ്പെടേണ്ട കൊച്ചുവേളി - ലോകമാന്യതിലക് സൂപ്പർ ഫാസ്റ്റ്, 17ന് പുലർച്ചെ 5.15ന് പുറപ്പെടേണ്ട എറണാകുളം - പൂനെ സൂപ്പർഫാസ്റ്റ്, 18ന് പുലർച്ചെ ഒരു മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം - നിസാമുദീൻ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, 19ന് പുലർച്ചെ 12.35ന് പുറപ്പെടേണ്ട കൊച്ചുവേളി - ലോകമാന്യ തിലക് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് എന്നിവ 30 മിനിട്ട് വൈകിയായിരിക്കും പുറപ്പെടുക. ചെന്നൈ എഗ്‌മോർ - ഗുരുവായൂർ എക്‌സ്‌പ്രസ് 14 മുതൽ 19 വരെ ഒരു മണിക്കൂറും 20 മിനിട്ടും വൈകിയായിരിക്കും ഇടപ്പള്ളി സ്റ്റേഷനിലെത്തുക
വൈകുന്ന ട്രെയിനുകൾ
ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എ.സി എക്‌സ്‌പ്രസ് 14നും അജ്‌മീർ - എറണാകുളം ജംഗ്ഷൻ മരുസാഗർ 15നും ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, മാംഗളൂർ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ്, മൈസൂർ - കൊച്ചുവേളി, മുംബയ് സി.എസ്. എം.ടി - കന്യാകുമാരി, ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എന്നിവ 14 മുതൽ 17 വരെയും ബനസ്‌വാഡി - കൊച്ചുവേളി ഹംസഫർ എക്‌സ്‌പ്രസ് 14നും 16നും ഹസ്രത്ത് നിസാമുദീൻ - തിരുവനന്തപുരം സ്വർണ ജയന്തി എക്‌സ്‌പ്രസ് 15നും പൂനെ - എറണാകുളം പൂർണ എക്‌സ്‌പ്രസ്, ഹൗറ- എറണാകുളം അന്ത്യോദയ എക്‌സ്‌പ്രസ് എന്നിവ 16നും ബനസ്‌വാഡി - എറണാകുളം എക്‌സ്‌പ്രസ് 17നും 25 മിനിട്ട് വീതം വൈകിയായിരിക്കും ഓടുക.