anilkumar

ഓച്ചിറ: വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. ഓച്ചിറ വലിയകുളങ്ങര അക്ഷയ്ഭവനത്തിൽ അനിൽകുമാറാണ് (47) മരിച്ചത്. കഴിഞ്ഞ 8ന് ദേശീയപാതയിൽ ഓച്ചിറയ്ക്ക് സമീപമായിരുന്നു അപകടം.

റോഡ് മുറിച്ച് കടക്കവെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു. അനിൽകുമാറിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പകൽ 11.30 ഓടെയായിരുന്നു അന്ത്യം. മൃതദേഹം വീട്ടുവളപ്പിൽ സംസ്കകരിച്ചു. ഭാര്യ: ഉമാദേവി. മക്കൾ: അക്ഷയ്, ഐശ്വര്യ.