വെള്ളറട: ജ്യേഷ്ഠൻ മരിച്ച് അടുത്ത ദിവസം അനുജനും മരിച്ചു പാട്ടംതലയ്ക്കൽ കീഴേക്കോണം വീട്ടിൽ അപ്പുക്കുട്ടൻ നായർ ( 82) 11ന് രാവിലെ 10. 30 ഓടുകൂടി മരിച്ചിരുന്നു. സമീപത്തുതാമസിക്കുന്ന അനുജൻ പാട്ടംതലയ്ക്കൽ റോഡരികത്ത് വീട്ടിൽ വിശ്വനാഥൻ നായർ (72) 12ന് രാവിലെ 10. 30 ഓടുകൂടി മരണമടയുകയായിരുന്നു. രോഗബാധിതനായി കിടപ്പായിരുന്നു ഇയാൾ. ഇരുവരുടെയും സംസ്കാരം അന്നുതന്നെ വൈകിട്ട് 5 മണിക്ക് നടത്തി. അപ്പുക്കുട്ടൻനായരുടെ ഭാര്യ യശോദ, മക്കൾ: ശ്രീദേവി, ശൈലജ, അനിൽ കുമാർ, ജയകുമാർ, പരേതനായ മധുസുദൻ, സുനിൽ കുമാർ, മരുമക്കൾ: കൃഷ്ണൻക്കുട്ടി നായർ, സുരേന്ദ്രൻ, അജിതകുമാരി, ശോഭന, സൗമ്യ, സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്. വിശ്വനാഥൻ നായരുടെ ഭാര്യ: സാവിത്രി, മക്കൾ: ശ്രീകുമാർ, ചന്ദ്രശേഖരൻ നായർ, മണികണ്ഠൻ നായർ, സന്ധ്യ, മരുമക്കൾ: ഷീജ, ലക്ഷ്മി, സുകുമാരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.