അഞ്ചാലുംമൂട്: വീടുപണി നടക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കായംകുളം പുതുപ്പള്ളി പുത്തൻതറയിൽ ഗോകുലം വീട്ടിൽ ഗോപു ലാലാണ് (36) മരിച്ചത്. തൃക്കടവൂർ കുരീപ്പുഴ പള്ളിക്ക് സമീപം സ്റ്റാൻലിയുടെ വീടുപണിക്കിടെ ഇന്നലെ രാവിലെ 9 ഓടെയായിരുന്നു അപകടം. മരപ്പണിക്കാരനായ യുവാവ്, വൈദ്യുതി ബന്ധം മുറിഞ്ഞത് ശരിയാക്കുന്നതിനിടെയായിരുന്നു അപകടം. ഭാര്യ: അശ്വതി. മക്കൾ : ദേവനന്ദ, യദുലാൽ.