തിരുവനന്തപുരം: തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് തീരദേശ ജനസമൂഹത്തിന്റെ ആശങ്കകൾ അറിയിക്കുന്നതിനായി ആർച്ച് ബിഷപ്പ് ഡോ.സൂസൈപാക്യത്തിന്റെ നേതൃത്വത്തിലുള്ള കെ.ആർ.എൽ.സി.സി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു.
വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ തീരത്തുനിന്നും ഒരു കുടുംബത്തേയും ഒഴിപ്പിക്കില്ലെന്നും അത്തരത്തിലുള്ള യാതൊരു ആശങ്കയ്ക്കും വേണ്ടെന്നും മുഖ്യമന്ത്രി സംഘത്തിന് ഉറപ്പു നൽകി. മത്സ്യത്തൊഴിലാളികളുടെയും തീരദേശ വാസികളുടെയും കാര്യത്തിൽ വ്യക്തമായ നിലപാട് സർക്കാരിനുണ്ട്. കോറോണ ഭീഷണിയിൽ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളെ ആർച്ച്ബിഷപ്പ് പ്രശംസിച്ചു.