തിരുവനന്തപുരം : കൊറോണ ഭീഷണിയെ തുടർന്ന് റേഷൻ കടകളിലെ ഇ പോസ് മെഷീനിൽ ബയോമെട്രിക് പഞ്ചിംഗ് 31 വരെ ഒഴിവാക്കി. കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ ഫോണിൽ വരുന്ന ഒ.ടി.പി നമ്പർ രേഖപ്പെടുത്തിയാകും ഈ മാസം റേഷൻ വിതരണം. റേഷൻ വാങ്ങാൻ പോകുന്നവർ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ കൊണ്ടു പോകണം.