കോവളം: നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി സ്റ്റേഷനറി കടക്കാരൻ പിടിയിൽ. മുട്ടയ്ക്കാട് സ്വദേശി സുകുമാരൻ (62) ആണ് കച്ചവടത്തിനായി സൂക്ഷിച്ച പുകയില ഉത്പ്പന്നങ്ങളുമായി പിടിയിലായത്. കോവളം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ സ്റ്റേഷനറി കടയിൽ നടത്തിയ പരിശോധനയിലാണ് കച്ചവടത്തിനായി സൂക്ഷിച്ച 202 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ കണ്ടെടുത്തത്. കോവളം എസ്.ഐ അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.