കല്ലമ്പലം : യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. പുല്ലൂർമുക്ക് വഴുതാനിക്കോണം കാവുവിള വീട്ടിൽ പരേതരായ വേലുവിന്റെയും മീനാക്ഷിയുടെയും മകൻ അജയൻ (36 - കുട്ടപ്പൻ) ആണ് മരിച്ചത് . കഴിഞ്ഞ ദിവസം രാവിലെ നാവായിക്കുളം വടക്കെവയലിൽ റോഡരികിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അവിവാഹിതനായ അജയൻ കൂലിപ്പണിക്കാരനായിരുന്നു. അടുത്തിടെ അജയന് ലോട്ടറി അടിച്ചെന്ന അഭ്യൂഹം പരന്നിരുന്നു. കൂട്ടുകാരുമായി മദ്യപിക്കാറുള്ള അജയനെ ആരോ അപകടപ്പെടുത്തിയതാകാമെന്ന് ബന്ധുക്കൾ പറയുന്നു . സഹോദരങ്ങൾ : അംബിക ,അമ്പിളി, അനി, അനിത,ആശ.