sherry

 സി.ഐ ഷെറി പ്രതികൾക്ക് ഇടനിലക്കാരനായെന്ന് വിജിലൻസ്

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ മുൻ തലവൻ വിജിലൻസ് ഡിവൈ.എസ്.പി ആർ.അശോക് കുമാർ, തിരുവനന്തപുരം ഫോർട്ട് സി.ഐ എ.കെ ഷെറി എന്നിവരെ സസ്‌പെന്റ് ചെയ്തു. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് വിജിലൻസിന്റെ രഹസ്യ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണിത്. ഇരുവർക്കുമെതിരെ വിശദമായ വിജിലൻസ് അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.
പാലാരിവട്ടം കേസന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന ആക്ഷേപത്തിൽ അശോക് കുമാറിനെ അന്വേഷണ നേതൃത്വത്തിൽ നിന്ന് മാ​റ്റിയിരുന്നു. നേരത്തേ ,എറണാകുളത്ത് ക്രൈംബ്രാഞ്ചിൽ ജോലി നോക്കിയിരുന്ന എ.കെ ഷെറി കേസിലെ പ്രതികൾക്ക് ഇടനില നിന്നുവെന്നാണ് ലഭിച്ച സൂചന. ഇരുവർക്കുമെതിര നടന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ അനിൽകാന്ത് നേരിട്ട് അന്വേഷണം നടത്തിയാണ് സസ്‌പെൻഷനും വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തത്. അന്വേഷണ വിവരങ്ങൾ പ്രതികൾക്ക് ചോർത്തിയതിന് അന്വേഷണ സംഘത്തിലെ എ.എസ്.ഐ ഇസ്മായിലിനെതിരെ നേരത്തേ നടപടിയെടുത്തിരുന്നു.