car

വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിടിച്ചു തകർത്തു. തൈക്കാട് ബൈപാസ് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരുകയായിരുന്നു കാർ. റോഡ് മുറിച്ചുകടന്ന് എതിരെ വന്ന കെ.എസ്.ആർ.ടി ബസിനെ കണ്ട് ഡ്രൈവർ പെട്ടന്ന് ബ്രേക്കിടുന്നതിനിടയിൽ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഫുഡ് പാത്തിലേയ്ക്ക് ഇടിച്ചു കയറിയ കാർ സമീപത്തെ രാരി ടവറിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാധത്തിൽ കാറിന്റെ മുൻവശം ഭാഗീകമായി തകർന്നു.