വെമ്പായം: വട്ടപ്പാറ വേറ്റിനാട് ഊരൂട്ടുമണ്ഡപ ക്ഷേത്രത്തിന് മുന്നിലെ രാജേന്ദ്രൻ നായരുടെ കടയിൽ മോഷണം നടന്നതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ കട തുറക്കാൻ എത്തുമ്പോഴായിരുന്നു പൂട്ടുപൊളിച്ച് മോഷണം നടത്തിയതായി അറിഞ്ഞത്. അകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന അൻപതിനായിരം രൂപ മോഷണം പോയതായി രാജേന്ദ്രൻ നായർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.