കിളിമാനൂർ: ബൈക്കുതട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐ.ടി.ഐ വിദ്യാർത്ഥി മരിച്ചു. തൊളിക്കുഴി ആനന്ദൻ മുക്ക് ഷമീർ മൻസിലിൽ അബ്ദുൽ മനാഫ് -മുഷ് രിഫ ദമ്പതികളുടെ മകൻ ഷെമീം (20) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച വൈകിട്ട് വീട്ടിലേക്ക് പ്രവേശിക്കാൻ റോഡ് മുറിച്ച് കടക്കുമ്പോൾ സുഹൃത്തിന്റെ ബൈക്ക് തട്ടുകയായിരുന്നു .ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. സഹോദരങ്ങൾ: ഷമീർ, ഷമീന.