പൂവാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേരെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പൂവാർ പള്ളം പുരയിടത്തിൽ അലൻ എന്ന മാർട്ടിൻ (21), പൂവാർ പാമ്പുകാല എടുത്തുചരിച്ചാൻ വിള വീട്ടിൽ സാജൻ (21) എന്നിവരെയാണ് കാഞ്ഞിരംകുളം ഇൻസ്പെക്ടർ സുരേഷ്.വി.നായരുടെ നേതൃത്വത്തിൽ എസ്.ഐ ബിനു ആന്റണി, എ എസ്.ഐ മണിലാൽ, സി.പി.ഒമാരായ സന്തോഷ്, കുമാർ തുടങ്ങിയവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.ഇവർക്കെതിരെ പോക്സോ നിയമപ്രകാരം പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തു.
ഫോട്ടോ: പിടിയിലായ മാർട്ടിൻ, സാജൻ എന്നിവർ.