ഉള്ളൂർ: ഇറ്റലിയിൽ നിന്നു 11ന് തിരുവനന്തപുരത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് അവിടെ നിന്ന് വെള്ളനാടേക്ക് സഞ്ചരിച്ച ഓട്ടോറിക്ഷയും ഡ്രൈവറെയും പൊലീസ് തിരയുന്നു. ഉച്ചയോടെ മെഡിക്കൽ --കോളേജ് ജംഗ്ഷനിൽ നിന്നാണ് ഇയാൾ ഓട്ടം വിളിച്ചത്. ചുവന്ന നിറത്തിലുള്ള ഇരിപ്പിടമായിരുന്നു ഓട്ടോയുടേതെന്നാണ് ലഭിച്ച വിവരം. മെഡിക്കൽകോളേജ് ജംഗ്ഷനിലുള്ള സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്.