തിരുവനന്തപുരം : കല്ലടിമുഖത്ത് നഗരസഭയുടെ മിനി സ്വീവറേജ് പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചു. മേയർ കെ.ശ്രീകുമാർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
സെപ്‌റ്റേജ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായാണ് പ്ലാൻറ് നിർമ്മിക്കുന്നത്.
10 കോടിരൂപ ചിലവിൽ നിർമ്മാണം നടക്കുന്ന പ്ലാന്റ് ജൂലൈയോടെ പ്രവർത്തന സജ്ജമാകുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. പ്രതിദിനം 5 എം.എൽ.ഡിയാണ് പ്ലാന്റിന്റെ സംഭരണശേഷി. തുടക്കത്തി കല്ലടിമുഖം കോളനിയിലേയും പിന്നീട് അമ്പലത്തറ,കാലടി, കളിപ്പാൻകുളം, ആറ്റുകാൽ എന്നീവാർഡുകളിലേയും സെപ്‌റ്റേജ് മാലിന്യം ഇവിടെ സംഭരിക്കാനാവും.കല്ലടിമുഖത്തു നിന്നും പൈപ്പ് വഴി നഗരസഭയുടെ മുട്ടത്തറയിലെ
എസ്.ടി.പി. പ്ലാന്റിലെത്തിച്ച് സെപ്‌റ്റേജ് മാലിന്യം സംസ്‌കരിക്കും. കൗൺസിലർമാരായ മഞ്ജു.ജി.എസ്.,എസ്. ഗീതാകുമാരി, ആർ.സി.ബീന, റസിയാബീഗം, എൻജിനീയർ എ.മുഹമ്മദ് അഷ്‌റഫ്, വാട്ടർഅതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയർ സുരേഷ് ചന്ദ്രൻ,സൂരജ്, ബാലഗോപാൽ എന്നിവർ പങ്കെടുത്തു.