തിരുവനന്തപുരം: ചാർജ് ചെയ്യുന്നതിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 7.30ഓടെ ഇടപ്പഴഞ്ഞി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലാണ് സംഭവമുണ്ടായത്. തീ പിടുത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. ആളപായമില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെങ്കൽചൂള ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.