വെഞ്ഞാറമൂട്: ഹിന്ദുഎെകൃവേദി നെല്ലനാട് പഞ്ചായത്ത് സമ്മേളനം വെഞ്ഞാറമൂട്ടിൽ നടന്നു. എെകൃവേദി താലൂക്ക് സംഘടനാ സെക്രട്ടറി പിരപ്പൻകോട് ബിജുവിന്റെ അദ്ധൃക്ഷതയിൽ ജില്ലാ ട്രഷർ നെടുമങ്ങാട് ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു പഞ്ചായത്തിൽ പൊതു ശ്മശാനം നിർമ്മിക്കാൻ പഞ്ചായത്ത് ഭരണസമിതി അലംഭാവം കാണിക്കുന്നതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്തിൽ അടിയന്തരമായി പൊതു ശ്മശാനം നിർമ്മിക്കണമെന്നും വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്ന നടപടി നിറുത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി കീഴായിക്കോണം വിജുകുമാർ(പ്രസിഡന്റ്), രഞ്ജിത്ഗോപൻ(ജന. സെക്രട്ടറി), ബിനു മഠത്തുവിളാകം (സംഘടനാ സെക്രട്ടറി), രതീഷ് വയ്യേറ്റ്(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.