rajinikanth

പാർട്ടിയെ നയിക്കും. മുഖ്യമന്ത്രിയാകുക വിദ്യാഭ്യാസമുള്ള യുവാവ്

- രജനീകാന്ത്

അന്യനാട്ടുകാരൻ മുഖ്യമന്ത്രി എന്ന വിമർശനം ഒഴിവാക്കാനുള്ള ബുദ്ധി.

ചെന്നിത്തലയുടെ ആശങ്ക ദേവേന്ദ്രന്റേതു പോലെയാണ്. ആര് തപസു ചെയ്താലും ദേവേന്ദ്രനു സംശയമാണ്. തന്റെ ശക്തി തട്ടിയെടുക്കാനാണോ തപസ് ചെയ്യുന്നതെന്ന്.

- പിണറായി വിജയൻ

കെ.സി. വേണുഗോപാലിനെയാണോ ഉദ്ദേശിച്ചത്.

കൊറോണക്കാലത്ത് കിഫ്‌ബി താങ്ങാവും.

- ഡോ. ടി.എം. തോമസ് ഐസക്

കൊറോണ സെസ് പ്രതീക്ഷിക്കാമോ.

അധികാര രേഖകൾ കൈവശമില്ലാത്തവർ ദേശീയ ജനസംഖ്യാ പട്ടികയ്ക്ക് വേണ്ടി രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല.

- അമിത് ഷാ

ശങ്കരാടി കാണിച്ചതുപോലെ കൈരേഖ കാണിച്ചാൽ മതിയോ?

കൊറോണ രോഗഭീതിയെക്കാൾ വലുതാണ് പൊങ്കാലയുടെ ഭക്തി നൽകുന്ന ആവേശം.

- ഗവണർ ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് ഖാൻ ആരാ മോൻ?

എനിക്ക് അമ്പതു വയസായി. അതു തുറന്നു പറയുന്നതിൽ എന്താണ് തെറ്റ്.

ബിജുമേനോൻ

ഒരു തെറ്റുമില്ല. പക്ഷേ ചില സൂപ്പർ താരങ്ങൾക്ക് തെറ്റായി തോന്നാം.

കണ്ടുകണ്ടങ്ങിരിക്കും കോൺഗ്രസുകാരെ കാവിയുടുത്ത് കാണുന്ന കാലമായതിനാൽ എല്ലായിടത്തും പഞ്ചിംഗ് ഒഴിവാക്കിയപ്പോൾ കെ.പി.സി.സി ആസ്ഥാനത്ത് പഞ്ചിംഗ് നിർബന്ധമാക്കി.

- വീണാ ജോർജ് എം.എൽ.എ

ആസ്ഥാനത്തിനകത്തും അങ്ങോട്ടും ഇങ്ങോട്ടും സ്ഥിരം 'പഞ്ചിംഗ് ആണല്ലോ നടക്കുന്നത്. അതുകൊണ്ട് കുഴപ്പമില്ല.

കോൺഗ്രസ് യാഥാർത്ഥ്യങ്ങൾക്ക് പുറം തിരിഞ്ഞ് നിൽക്കുകയാണ്. പുതിയ ചിന്തകളെയും പുതിയ നേതൃത്വത്തെയും ആ പാർട്ടി അംഗീകരിക്കുന്നില്ല.

- ജ്യോതിരാദിത്യ സിന്ധ്യ

പഴയ രാജാവ് പുതിയ കുപ്പിയിൽ

താപനില ഉയർന്ന സ്ഥലങ്ങളിൽ വൈറസ് പടരില്ലെന്ന് സെൻകുമാറൊക്കെ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്?

-

കെ.കെ. ശൈലജ

മീഡിയ മാനിയ എന്ന രോഗം ആയിരിക്കും.