1. 'ഗോശ്രീ വർണനം" എന്ന സംസ്കൃത കാവ്യം രചിച്ചത്?
മേൽപ്പത്തൂർ നാരായണ ഭട്ടതിരി
2. കൊച്ചിയിൽ നാടുവാഴിത്തത്തിന്റെ കാലം അവസാനിക്കപ്പെട്ടത് ആരുടെ ഭരണകാലത്തായിരുന്നു?
ശക്തൻ തമ്പുരാൻ
3. 1809ൽ പാലിയത്തച്ഛൻ നടത്തിയ കലാപം പരാജയപ്പെട്ടതിനെ തുടർന്ന് ബ്രിട്ടീഷുകാരുടെ അംഗീകാരത്തോടെ കൊച്ചിയുടെ പ്രധാനമന്ത്രിയായത്?
നടവരമ്പത്തു കുഞ്ഞികൃഷ്ണപിള്ള മേനോൻ
4. തൃശൂർ നഗരത്തിലെ വിദ്യുച്ഛക്തി വിതരണം സ്വകാര്യ കമ്പനിയെ ഏല്പി ച്ചതിനെതിരെ 1936-ൽ വൈദ്യുതി സമരം നടന്നത് ഏത് ദിവാന്റെ ഭരണകാലത്താണ്?
ആർ.കെ. ഷൺമുഖം ചെട്ടി
5. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യമന്ത്രിയായി പ്രവർത്തിച്ച കൊച്ചിയിലെ മുൻ ദിവാൻ?
ആർ.കെ. ഷൺമുഖം ചെട്ടി
6. കൊച്ചിയിൽ മന്ത്രിയായതിനു ശേഷം 1957-ലെ പ്രഥമ കേരള മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായത്?
ഡോ. എ.ആർ. മേനോൻ
7. കൊച്ചിയിൽ ആദ്യത്തെ സ്കൂൾ ആരംഭിച്ച ദിവാൻ?
ഗോവിന്ദമേനോൻ
8. 1947 ഏപ്രിലിൽ തൃശൂർ വച്ച് കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഐക്യകേരള സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്ത കൊച്ചി രാജാവ്?
കേരളവർമ്മ Vll
9. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കേരളത്തിൽ നടന്ന പ്രധാനപ്പെട്ട സത്യാഗ്രഹം?
പാലിയം സത്യാഗ്രഹം
10. ബോൾഗാട്ടി പാലസ് നിർമ്മിച്ചത് ഏത് യൂറോപ്യൻ ശക്തിയാണ്?
ഡച്ചുകാർ
11. ഛത്തീസ്‌ഗഢ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റ മലയാളി?
ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ
12. 2019ലെ സസാകാവ അവാർഡ് ലഭിച്ചതാർക്ക്?
ഡോ.പി.കെ. മിശ്രയ്ക്ക്
13. സുപ്രീംകോടതിയിൽ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ പരമാവധി അംഗസംഖ്യ?
31
14. ബി.ഡബ്ളിയു.എഫ് വേൾഡ് ടൂർ ഫൈനൽ ചാമ്പ്യനായ ആദ്യ ഇന്ത്യൻ?
പി.വി. സിന്ധു
15. ഇന്ത്യയിലെ ആദ്യ ടണൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായതെവിടെ?
കിലോങ് (ഹിമാചൽപ്രദേശ്)
16. 2019 ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
140
17. ആത്മീയ വകുപ്പ് രൂപവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
മദ്ധ്യപ്രദേശ്
18. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് ബ്രിഡ്ജ്?
ബോഗിബീൽ
19. ഇന്ത്യയിലെ ആദ്യത്തെ ദിനോസർ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം?
ഗുജറാത്ത്
20. വിദേശ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം?
കിഫ്‌ബി.