jyothi

തിരുവനന്തപുരം: ഡിജിറ്റൽ മേഖലയിൽ കേരളം ഇന്ത്യയുടെ വഴികാട്ടിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

പ്രൊഫഷണൽസ് കോൺക്ലേവ്, സ്റ്റാർട്ടപ്പ് ഓർഗനെെസേഷൻ ഇന്നവേഷൻസ് എക്‌സ്‌പെഡിഷൻ, കേരള മീഡിയ അക്കാഡമി, നൂറുൽ ഇസ്ലാം സർവകലാശാല എന്നിവയുടെ സഹകരത്തോടെ ശ്രീകാര്യം സർക്കാർ എൻജിനിയറിംഗ് കോളേജ് ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിച്ച 'ഡിജിറ്റൽ കോൺക്ലേവ് കേരള 2020' ന്റെ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടർ ‌ഡോ. എം. ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജ്യോതിർഗമയ സ്ഥാപക ടിഫാനി ബ്രാർ, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌സെക്ഷ്വൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ഹെയ്ദി സാദിയ, ബയോറൂട് എക്‌സ്‌പ്ലൊറേഷൻ ഇന്ത്യ പ്രെെവറ്റ് ലിമിറ്റഡ‌് സ്ഥാപക ഡോ. പാർവതി പ്രസാദ് എന്നിവർ വനിത അവാ‌ർഡുകളും ബാൾട്ടൺഹിൽ സർക്കാർ എൻജിനയറിംഗ് കോളേജ് പ്രിൻസിപ്പൽ കെ. സുരേഷ്, മോഹൻദാസ് എൻജിനിയറിംഗ് കോളേജിലെ വിപിൻകുമാർ എന്നിവർ കോളേജ് എക്‌സലൻസ് അവാർഡുകളും ഏറ്റുവാങ്ങി. പ്രൊഫഷണൽസ് കോൺക്ലേവ് സ്ഥാപകൻ എം. നൗഷാദ് അലി, നിംസ് ജനറൽ മാനേജർ ഡോ. സാജു, ഡ‌ോ. ജോൺസൺ വെെ. വിസ്റ്റഡ് ഗ്ലോബൽ ‌ഡയറക്‌ടർ അലക്‌സാണ്ടർ ജി, ആഷിമ സി.ആർ, പ്രൊഫ. ശങ്കർ ജയരാജ്, എസ്. ബിജു, സി.എസ്. ശ്രീരാജ്, പ്രൊഫ. കെ. ബാബു, ര‌ഞ്ജിത്ത് രാമചന്ദ്രൻ, അഭിറാം എന്നിവർ പങ്കെടുത്തു.