ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം മഞ്ചാടിമൂട് റയിൽവേ ഗേറ്റിനു സമീപം പുതിയതായി നിർമ്മാണം പൂർത്തീകരിച്ച ഗുരുമന്ദിര സമർപ്പണവും ഗുരുവിഗ്രഹ പുന:പ്രതിഷ്ഠയും നാളെ നടക്കും.രാവിലെ 9ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് സ്വാമി പരാനന്ദ മുഖ്യകാർമ്മികത്വം വഹിക്കും.കൊറോണ പ്രതിരോധ നടപടിക്രമങ്ങളുടെ ഭാഗമായി ഗുരുവിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി രാവിലെ എട്ടിനു ശാർക്കര ശ്രീ നാരായണ ഗുരുക്ഷേത്ര സന്നിധിയിൽ നിന്നും മഞ്ചാടിമൂട് ഗുരുമന്ദിരത്തിലേക്ക് നടത്താനിരുന്ന പ്രതിഷ്ഠാഘോഷയാത്ര വേണ്ടെന്നുവച്ചതായി സംഘാടക സമിതി അറിയിച്ചു. പ്രതിഷ്ഠാചടങ്ങുകൾ യൂണിയൻ - ശാഖ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടത്തും.രാവിലെ 9.30ന് ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ഗുരുമന്ദിര സമർപ്പണം നടത്തും.മഞ്ചാടിമൂട് ഗുരുമന്ദിര സമിതി ചെയർമാൻ ജി.വിജയൻ അദ്ധ്യക്ഷത വഹിക്കും.ശാർക്കര ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി ഗുരു സന്ദേശ പ്രഭാഷണവും മഞ്ചാടിമൂട് തൽവീറുൽ ഇസ്ലാം അസോസിയേഷൻ ഇമാം അഷ്ഹറുദീൻ മൗലവി അനുഗ്രഹ പ്രഭാഷണവും നടത്തും.എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി.വിപിൻ രാജ് സംഘടനാ സന്ദേശം നൽകും.വനിതാ സംഘം യൂണിയൻ കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം ദൈവദശക കീർത്തനാലാപനം നടത്തും.യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ, ഉണ്ണിക്കൃഷ്ണൻ ഗോപിക,എസ്.സുന്ദരേശൻ, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക പ്രകാശ്,കോട്ടപ്പുറം ശാഖാ പ്രസിഡന്റ് എസ്.വിജയൻ എന്നിവർ സംസാരിക്കും.മഞ്ചാടിമൂട് ഗുരുമന്ദിര സമിതി കൺവീനർ അഴൂർ ബിജു സ്വാഗതവും ട്രഷറർ ജയൻ അഴൂർ നന്ദിയും പറയും.ഗുരുമണ്ഡപത്തിൽ രാവിലെ 7 മുതൽ ഗുരുപൂജ,ഗുരുദേവ കൃതികളുടെ പാരായണം,സമൂഹപ്രാർത്ഥന,ദീപാർച്ചന,അരവണ നൈവേദ്യ സമർപ്പണം എന്നിവയും നടക്കും.