നെയ്യാറ്റിൻകര:അക്കാദമിക് മികവുകൾ പങ്ക് വയ്ക്കുക എന്ന ലക്ഷ്യത്തോടെ കരുമാനൂർ എച്ച്.എം.എസ്.എൽ.പി.എസിന്റെ നേതൃത്വത്തിൽ കാഞ്ഞിരംവിളയിൽ പഠനോത്സവം സംഘടിപ്പിച്ചു.എൽ.എം.എസ് കോർപ്പറേറ്റ് മാനേജർ ഡി.സത്യജോസ് ഉദ്ഘാടനം ചെയ്തു.കുട്ടികളാണ് പരിപാടികൾ നിയന്ത്രിച്ചത്.പാറശാല ബി.പി.ഒ എസ്.കൃഷ്ണകുമാ‌ർ,പഞ്ചായത്ത് അംഗം വി.അനിത, പരിശീലകൻ എ.എസ്.മൻസൂർ,മോഹൻരാജ്,കോഓഡിനോറ്റർ ഡി.എസ്.ബീജ,ജോയ് വത്സലം,ഷിജു എന്നിവർ പ്രസംഗിച്ചു.