കുഴിത്തുറ:മാർത്താണ്ഡം ചാങ്കയിലുള്ള ഹോട്ടലിലെ പൂട്ടു തകർത്ത് മേശയിലുണ്ടായിരുന്ന 14000 രൂപ കവർന്നു. മാർത്താണ്ഡം ചാങ്ക സ്വദേശി കാളിദാസിന്റെ(42) കടയിലാണ് മോഷണം നടന്നത്.ഇന്നലെ രാവിലെയാണ് മോഷണ വിവരം അറിയുന്നത്.കഴിഞ്ഞ ദിവസം രാത്രി കാളിദാസ് കടയടച്ച് വീട്ടിൽ പോയ ശേഷം രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്.തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ മാർത്താണ്ഡം പൊലീസ് കേസെടുത്തു.